ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർദ്ധന പിൻവലിക്കണം

ഇരിഞ്ഞാലക്കുട: അവധികാലത്ത് ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ചാർജ് വർദ്ധിപ്പിച്ച് യാത്രക്കാരെ വിമാനകമ്പനികൾ പിഴിയുകയാണെന്നും ടിക്കറ്റ് നിരക്ക് ആറിരട്ടിവരെയാണ് വർദ്ധിപ്പിച്ചിരിക്കുന്നതെന്നും, ഈ ആകാശ കൊള്ള പിൻവലിക്കാൻ കേന്ദ്രസർക്കാർമുന്നോട്ട് വരണമെന്ന് പ്രവാസി മലയാളി വെൽഫയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ്‌ ഐസക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു.
അസോസിയേഷൻ തൃശൂർ മേഖലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ വിവേചനമാണ് ഗൾഫ് സെക്റട്ടറിൽമാത്രം വിമാനകമ്പനികൾ നടത്തുന്ന ചൂഷണം. അമേരിക്കൻ -യൂറോപ്യൻ സെക്ടറുകളിൽ ഈടാക്കുന്നതിനേക്കാൾ വലിയതോതിൽ വിമാനകൂലി ഈടാക്കുന്നു. മറ്റ് സീസണുകളിൽ കുത്തനെ വിമാനകൂലി വർദ്ധിപ്പിക്കാൻ വിമാനകമ്പനികൾക്ക് അനുമതി നൽകിയിട്ടുള്ളത് കേന്ദ്രവ്യോമയാനമന്ത്രാലയമാണ്

                                         ജില്ലാ പ്രസിഡന്റ്‌ യു കെ വിദ്യാസാഗർ അധ്യക്ഷതവഹിച്ചു. ഇ സി സദാനന്ദൻ, റാഫി കെ എം, സിനി ജോയ്, അനിത ടോമി, ശാന്തമ്മ രാമു, ഷീല ആന്റണി എന്നിവർ പ്രസംഗിച്ചു.
Previous Post Next Post