കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ ഓഫിസിനുള്ളിൽ മരിച്ച നിലയിൽ

 

കൊച്ചി: കെപിസിസി ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കോഡിനേറ്ററും വൈറ്റില ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുമായ പിവി ജെയിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ഓഫിസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാരിവട്ടം സ്വദേശിയാണ്.


ജെയിനിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്നാണ് മരണമെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.


ജീവന് ഭീഷണിയുണ്ടെന്ന് ജെയിൻ കെപിസിസിക്ക് പരാതി നൽകിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്ന ഡിജിറ്റൽ മീഡിയ ടീമംഗങ്ങൾ ഭീഷണിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു ജെയിൻ പരാതി നൽകിയിരുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കളമേശി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു.

Previous Post Next Post