മലപ്പുറം: തിരൂരിൽ കസേരയുടെ റിങിൽ രണ്ടുവയസുകാരിയുടെ തല കുടുങ്ങി. കളിക്കുന്നതിനിടെ തല റിങ്ങിൽ കുരുങ്ങുകയായിരുന്നു. തിരൂർ യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.
തിരൂർ ടൗണിൽ താമസിക്കുന്ന ആഷിഖിന്റെ മകൾ ഹൈറയുടെ തലയാണ് കളിക്കുന്നതിനിടെ കസേരയുടെ റിങിൽ കുടുങ്ങിയത്. തല പുറത്തെടുക്കാൻ വീട്ടുകാർ പരമാവധി ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെയാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.
വീട്ടിലെത്തിയ ഫയർഫോഴ്‌സ് ആക്‌സോ ബ്ലേഡ് ഉപയോഗിച്ച് കസേരയുടെ റിങ് മുറിച്ചു മാറ്റിയതോടെയാണ് കുട്ടിയെ രക്ഷിക്കാനായത്.
