'ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ'; സുകുമാരൻ നായർക്കെതിരെ പോസ്റ്റർ

 

പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ ബാനർ. കുടുംബ കാര്യത്തിന് വേണ്ടി അയ്യപ്പ ഭക്തരെ പിന്നിൽ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി സുകുമാരൻ നായർ മാറിയെന്ന് പോസ്റ്ററിൽ പറയുന്നു.


സുകുമാരൻ നായർ സമുദായത്തിന് നാണക്കേടാണെന്നും ബാനറിൽ എഴുതിയിട്ടുണ്ട്. പത്തനംതിട്ട വെട്ടിപ്പുറം ശ്രീകൃഷ്ണവിലാസം 115 നമ്പർ എൻഎസ്എസ് കരയോഗം ഓഫീസിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ ബാഹുബലി ചിത്രവും പോസ്റ്ററിലുണ്ട്.


ശബരിമല വിഷയത്തിൽ ഇടതു സർക്കാരിനെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്. കോൺഗ്രസും ബിജെപിയും ഒന്നും ചെയ്യുന്നില്ല. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്നും സുകുമാരൻ നായർ ആരോപിച്ചിരുന്നു

Previous Post Next Post