ആകാശ ഊഞ്ഞാലില്‍ നിന്നു വീണ് യുവാവിന് പരിക്ക്; നടത്തിപ്പുകാര്‍ ഓടി രക്ഷപ്പെട്ടു.


തൃപ്പൂണിത്തറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്നു വീണു യുവാവിന് പരുക്കേറ്റു. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു(34)നാണ് പരുക്കേറ്റത്.

ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടമുണ്ടായത്. തൃപ്പൂണിത്തുറയിലെ അത്തച്ചമയഗ്രൗണ്ടിലെ ആകാശ ഊഞ്ഞാലില്‍ നിന്നു വീണാണ് അപകടമുണ്ടായത്. ഓണത്തോടനുബന്ധിച്ചാണ് അമ്യൂസ്മെന്റ് പാര്‍ക്ക് ഒരുക്കിയത്.

അപകടത്തെ തുടര്‍ന്ന് അമ്യൂസ്മെന്റ് പാര്‍ക്കിന്റെ നടത്തിപ്പുകാര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ഊഞ്ഞാലിന്റെ വശങ്ങളില്‍ കമ്ബിയുണ്ടായിരുന്നില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ദൃക്സാക്ഷി ആരോപിച്ചു. ചുമതലപ്പെട്ടവര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപണമുണ്ട്.

Previous Post Next Post