വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽ എ ഓഫീസിലെത്തി

വിവാദങ്ങൾക്കൊടുവിൽ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം എൽ എ ഓഫീസിലെത്തി.

വൈകീട്ട് 4. 15 ന് മൂന്ന് പ്രവർത്തകർക്കൊപ്പം എം എൽ എ ബോർഡ് വെയ്ക്കാത്ത സ്വകാര്യ കാറിലാണ് എം എൽ എ എത്തിയത്. സ്ഥലത്ത് 20 ഓളം കോൺഗ്രസ് പ്രവർത്തകർ മാത്രമാണ് ഉണ്ടായിരുന്നത്. തടയുമെന്നറിയിച്ച ബി ജെ പി പ്രവർത്തകരാരും സ്ഥലത്തുണ്ടായിരുന്നില്ല.

ഓഫീസിലുണ്ടായിരുന്ന പ്രവർത്തകർ കെട്ടിപ്പിടിച്ചും ഷാളണിയിച്ചും രാഹുലിനെ സ്വീകരിച്ചു. 

പ്രവർത്തകരോട് കുശലം ചോദിച്ച ശേഷം മാധ്യമ പ്രവർത്തകരെ കണ്ടു. ഇപ്പോൾ ഒന്നും പറയാനില്ലെന്നും എല്ലാം വിശദമായി പിന്നീട് അറിയിക്കാമെന്നും മാധ്യമ പ്രവർത്തകരോട് രാഹുൽ പറഞ്ഞു. വരും ദിവസങ്ങളിലും മണ്ഡലത്തിൽ തന്നെയുണ്ടാവുമെന്നും മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നില്ലെന്നും അത് നടക്കട്ടെയെന്നും രാഹുൽ പ്രതികരിച്ചു

എം എൽ എ ഓഫീസിലെ സ്വന്തം കസേരയിലിരുന്ന ശേഷം രണ്ട് പരാതികളും പരിശോധിച്ചു.
Previous Post Next Post