വിദ്യാഭ്യാസ ലോണിന്റെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ.

 മകന്റെ വിദ്യാഭ്യാസ ആവശ്യത്തിലേക്ക് പ്രതി ബോർഡ് മെമ്പറായുള്ള RVK finance pvt Ltd എന്ന സ്ഥാപനത്തിൽ നിന്നും ലോൺ തരപ്പെടുത്തി തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുറിച്ചി സ്വദേശിനിയുടെ പക്കൽ നിന്നും 
 ഒരു ലക്ഷത്തി അറുപതിനായിരം (160000/-)രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ തലവടി സ്വദേശിയും പുതുപ്പള്ളി ഭാഗത്ത് വാടകയ് താമസിച്ചു വരുന്നതുമായ ജി പ്രകാശൻ എന്നയാൾ ആണ് (23-09-2025) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post