ആയുർവേദ ചികിത്സ, അരവിന്ദ് കെജരിവാൾ കേരളത്തിൽ

 

കോട്ടയം: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ കേരളത്തിൽ. ആയുർവേദ ചികിത്സയ്ക്കായാണ് അരവിന്ദ് കെജരിവാൾ സംസ്ഥാനത്ത് എത്തിയത്. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലാണ് ഡൽഹി മുൻ മുഖ്യമന്ത്രിയ്ക്ക് ചികിത്സ നിശ്ചയിച്ചിരിക്കുന്നത്.


ബുധനാഴ്ച രാത്രി ഏഴോടെയാണ് കെജരിവാൾ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. കെജരിവാളിന്റെ സന്ദർശനത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശത്തും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ഒരാഴ്ച കെജരിവാൾ കേരളത്തിൽ ഉണ്ടാകുമെന്നാണ് വിവരം.

Previous Post Next Post