തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയില്ലെന്ന് ജില്ലാ കലക്ടർ അനുകുമാരി. യെല്ലോ അലർട്ട് മുന്നറിയിപ്പ് ആയിരുന്നതിനാൽ ചട്ടപ്രകാരം അവധി പ്രഖ്യാപിക്കാനാവില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു.
കനത്ത മഴയെ തുടർന്ന് ജില്ലയിൽ അവധി പ്രഖ്യാപിക്കാൻ വൈകിയ കലക്ടറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സ്‌കൂൾ ബസ് പുറപ്പെട്ടതിന് പിന്നാലെയാണ് കലക്ടറുടെ അവധി അറിയിപ്പ് ഉണ്ടായതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. രാവിലെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി ആലോചിച്ച ശേഷമാണ് കലക്ടർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചത്.
സാധാരണ മഴ പെയ്യുമ്പോൾ അവധി പ്രഖ്യാപിക്കാത്തതിന് കലക്ടർക്ക് വിദ്യാർഥികളുടെ വിമർശനങ്ങൾ ഏൽക്കാറുണ്ട്്, അവധി നൽകിയപ്പോൾ താമസിച്ചതിനു രക്ഷിതാക്കളും വിമർശനവുമായി എത്തി.
