അത്താഴം അമിതമായോ? നിയന്ത്രിക്കാൻ മൂന്ന് ടിപ്സ്

ശരീരഭാ​രം കുറയ്ക്കാൻ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരമാണ് പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നത്. രാത്രിയാകുമ്പോൾ ഇക്കൂട്ടർ വയറുനിറയെ ഭക്ഷണം കഴിക്കുകയും ചെയ്യും. എന്നാൽ അത്താഴം അമിതമായി കഴിക്കുന്നത് ശരീരഭാരം അമിതവണ്ണത്തിന് കാരണമാകുമെന്ന് മാത്രമല്ല പ്രമേഹം, ഹൃദ്രോഗം പോലെ പല പ്രശ്‌നങ്ങൾക്കും വഴിവയ്ക്കുകയും ചെയ്യും.


അമിതമായി ഭക്ഷണം കഴിക്കുന്നതിന് പല കാരണങ്ങളുണ്ട്. ചില ആളുകൾ സമ്മർദത്തിലാകുമ്പോൾ കണക്കില്ലാതെ ഭക്ഷണം അകത്താക്കും. ചിലർ ബോറടിച്ചിരിക്കുമ്പോൾ ഭക്ഷണം കഴിച്ചായിരിക്കും ഉന്മേഷം കണ്ടെത്തുന്നത്. എന്നാൽ ദിവസേനയുള്ള നമ്മുടെ ആഹാരക്രമം ചിട്ടപ്പെടുത്തുമ്പോൾ ചില കാര്യങ്ങൾ മനസിൽ സൂക്ഷിക്കണമെന്ന് വിദഗ്ധർ പറയുന്നു. രാത്രിയിൽ അമിതമായി ആഹാരം കഴിക്കുന്നത് നിയന്ത്രിക്കാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണം.


പ്രോട്ടീൻ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ഉറപ്പുവരുത്തണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കാം, എപ്പോഴും ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.


മൂന്ന് തവണ വയറുനിറയെ ഭക്ഷണം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണയായി ചെറിയ അളവിൽ ഭക്ഷണം കഴിക്കാം.

ഡ്രൈ ഫ്രൂട്ട്‌സ്, ഫ്രഷ് ജ്യൂസ് എന്നിവ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. കുക്കുമ്പർ, തക്കാളി, ക്യാരറ്റ് എന്നിവയുടെ ജ്യൂസ്, മുളപ്പിച്ച പയർ കൊണ്ടുള്ള സാലഡ്, ചപ്പാത്തിയും പച്ചക്കറികളും, സൂപ്പ്, ഗ്രിൽഡ് ചിക്കൻ, ഗ്രിൽഡ് ഫിഷ്, പുഴുങ്ങിയ മുട്ട, ഇഡ്ഢലി എന്നവ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.

Previous Post Next Post