ദേശീയ ചലച്ചിത്ര പുരസ്കാരം: ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാര്‍, റാണി മുഖര്‍ജി നടി; ഉര്‍വശിക്കും വിജയരാഘവനും അംഗീകാരം

12ത് ഫെയില്‍ മികച്ച ചിത്രം.
വിജയരാഘവൻ മികച്ച സഹനടൻ

പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനായി.

ഷാരുഖ് ഖാൻ, വിക്രാന്ത് മാസി മികച്ച നടൻമാർ

ജവാൻ എന്ന സിനിമയിലൂടെ ഷാരുഖ് ഖാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 12ത് ഫെയില്‍ എന്ന സിനിമയിലൂടെ വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കുവച്ചു.

മികച്ച നടി റാണി മുഖർജി

മിസ്സിസ് ചാറ്റർജി വെഴ്സസ് നോർവേ എന്ന സിനിമയിലെ അഭിനയത്തിന് റാണി മുഖർജി മികച്ച നടിയായി.

ഉർവശി മികച്ച സഹനടി

ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു.

റീറെക്കോഡിങ്- എം.ആർ. രാജാകൃഷ്ണൻ

ആനിമല്‍ സിനിമയുടെ റീക്കോഡിങ്ങിന് എം.ആർ. രാജാകൃഷ്ണന് ദേശീയ പുരസ്കാരം.

സംഗീത സംവിധാനം- ജി.വി. പ്രകാശ്

വാത്തി സിനിമയ്ക്ക് സംഗീതം നല്‍കിയ ജി.വി. പ്രകാശ് മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

എഡിറ്റർ- മിഥുൻ മുരളി

മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളി, ചിത്രം പൂക്കാലം.

പ്രൊഡക്ഷൻ ഡിസൈൻ- 2018

മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള പുരസ്കാരം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയ്ക്ക്.

പാർക്കിങ് മികച്ച തമിഴ് ചിത്രം

ആനിമലിന് പ്രത്യേക പുരസ്കാരം

പ്രമേയപരമായ ഏറെ വിമർശനങ്ങള്‍ നേരിട്ട ആനിമല്‍ എന്ന രണ്‍ബീർ കപൂറിന്‍റെ ബോളിവുഡ് സിനിമയ്ക്ക് പ്രത്യേക പരാമർശം.

ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ഉർവശിയുടെയും പാർവതി തിരുവോത്തിന്‍റെയും ഗംഭീര പ്രകടനം കണ്ട സിനിമ സംവിധാനം ചെയ്തത് ക്രിസ്റ്റോ ടോമി. മൂന്നാം വട്ടമാണ് ക്രിസ്റ്റോ ടോമിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ആടുജീവിതം അടക്കമുള്ള ചിത്രങ്ങളുമായി മത്സരിച്ചാണ് ഉള്ളൊഴുക്ക് പുരസ്കാരത്തിന് അർഹമായിരിക്കുന്നത്.
Previous Post Next Post