റാഞ്ചി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡൽഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നീണ്ടകാലമായി അസുഖബാധിതനായിരുന്നു ഷിബു സോറൻ. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ അവസാനത്തോടെയാണ് അദ്ദേഹത്തെ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹേമന്ത് സോറനാണ് പിതാവിന്റെ മരണവാർത്തയറിയിച്ചത്. 'ആദരണീയനായ ഗുരു നമ്മളെ വിട്ടുപോയി. ഇന്ന് ഞാൻ ശൂന്യനായി' എന്ന് കുറിച്ചു കൊണ്ടാണ് ഹേമന്ത് അച്ഛന്റെ മരണവാർത്ത എക്‌സിലൂടെ അറിയിച്ചത്. ജെഎംഎം പാർട്ടിയുടെ സ്ഥാപക രക്ഷാധികാരിയായ ഷിബു സോറനാണ് കഴിഞ്ഞ 38 വർഷമായി പാർട്ടിയെ നയിച്ചത്.