കൊച്ചി: പെരിയാറിനു കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത ഞായറാഴ്ച വരെ ട്രെയിൻ സർവീസുകളിൽ പുനഃക്രമീകരണങ്ങളുണ്ടാകും. ആറ് ട്രെയിനുകൾ വൈകിയോടും. ഗോരഖ്പുർ- തിരുവനന്തപുരം, കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ്, മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, ജാംനഗർ- തിരുനെൽവേലി, തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിനുകളാണ് വൈകിയോടുന്നത്.
എറണാകുളം- പാലക്കാട്, പാലക്കാട്- എറണാകുളം മെമു സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്. ബുധൻ, ശനി, ഞായർ ദിവസങ്ങളിലും മെമു സർവീസ് റദ്ദാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും ചില ട്രെയിനുകൾ വൈകി ഓടുമെന്നു റെയിൽവേ വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ ഞായറാഴ്ച വരെ തുടരും.