പെരുമ്പാവൂർ: ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാറിനെ (35) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ ചിറക്കര വിജയകുമാറിന്റെ മകളാണ്. ഇവർ തനിച്ചുതാമസിക്കുന്ന മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റിൽ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ആശുപത്രിയിൽനിന്ന് ഫോൺ വിളിച്ചിട്ടും എടുത്തില്ല. ഫ്ളാറ്റിലുള്ളവർ ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്നത് കണ്ടത്.
അനസ്തീസിയോളജിസ്റ്റായ ഇവർ അനസ്തീസ്യക്ക് ഉപയോഗിക്കുന്ന മരുന്ന് സ്വയം കുത്തിവെക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.