സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നല്‍കുന്ന 'ഹാപ്പി അവേഴ്സ്' സപ്ലൈകോയില്‍ പുനഃസ്ഥാപിച്ചു.
28 വരെ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ നാലുവരെ വാങ്ങുന്ന സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവു ലഭിക്കും.
മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ പമ്ബ് ഒഴികെയുള്ള സപ്ലൈകോ ചില്ലറ വില്‍പ്പനശാലകളില്‍ ഹാപ്പി അവേഴ്സ് പ്രകാരം വിലക്കിഴിവുണ്ട്. ഓണക്കാലത്ത് വേറെയും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത, ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനംവരെ വിലക്കിഴിവുണ്ടാകും.
വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കുള്ള വിലക്കിഴിവിനു പുറമേയാണിത്. 25 രൂപ നിരക്കില്‍ 20 കിലോ ഓണം സ്പെഷ്യല്‍ അരിയും ഇത്തവണയുണ്ടാകും. പൊതുവിപണിയിലെ അരിവില പിടിച്ചുനിർത്താൻ ലക്ഷ്യമിട്ടാണിത്.