മോഷണത്തിനിടെ മൊബൈല്‍ഫോണ്‍ ഭണ്ഡാരത്തില്‍ വീണു, തൂമ്പ കൊണ്ട് തല്ലിപ്പൊളിക്കാന്‍ ശ്രമം; കള്ളന്‍ പിടിയില്‍

കൊച്ചി: മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണു. ഫോണെടുക്കാന്‍ തൂമ്പ ഉപയോഗിച്ച് ഭണ്ഡാരം തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് നാട്ടുകാരെത്തിയതോടെ മോഷ്ടാവ് പിടിയിലായി.

ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലാണ് സംഭവം. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സ്വദേശി മുരളി (46) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് കാന്തം ഉപയോഗിച്ച് മലേക്കുരിശുപള്ളിയുടെ താഴെയും പള്ളിയുടെ മുന്‍ഭാഗത്തുമുള്ള ഭണ്ഡാരങ്ങളില്‍ നിന്നും പണം കവര്‍ന്നത്.

ഇതിനിടെയാണ് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തിലേക്ക് വീണത്. നാട്ടുകാരെത്തി പിടികൂടിയ മോഷ്ടാവിനെ പൊലീസിന് കൈമാറി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Previous Post Next Post