കുന്നംകുളത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം

 

തൃശൂർ: കുന്നംകുളത്ത് കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ചു രണ്ടു പേർക്ക് ദാരുണാന്ത്യം. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയായ കണ്ണൂർ സ്വദേശി കുഞ്ഞിരാമൻ (81), കാർ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.


ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് രോഗിയുമായി പോകുന്ന ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാണിപ്പയ്യൂർ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. എതിർ ദിശയിൽ വന്ന കാർ പെട്ടെന്ന് നിയന്ത്രണം തെറ്റി ആംബുലൻസ് മുന്നിൽ പെടുകയായിരുന്നു. ഇടിച്ച ആംബുലൻസ് റോഡിൽ മറിഞ്ഞു. ഇതിൽ ഉണ്ടായിരുന്ന രോഗിയെ ഉടനെ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.


കാറിൽ ഉണ്ടായിരുന്നവരെ തൃശൂർ അമല ആശുപത്രിയിലേക്ക് മാറ്റി. ഇവർ അപകടനില തരണം ചെയ്തിട്ടില്ലായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Previous Post Next Post