ഓളപ്പരപ്പിലെ ആവേശപ്പൂരം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്, കുമരകത്തിൻ്റെ അമരത്തേറി ആലപ്പുഴയിൽ നിന്നും നെഹ്റു ട്രോഫി ചൂടാൻ പായിപ്പാടനിൽ അച്ചായനെത്തുന്നു ! ടോണിച്ചായൻ്റെ ഭാഗ്യം ഇക്കുറി കെ ടി ബി സി യെ തുണയ്ക്കുമോ ? ആകാംഷയോടെ ആരാധകർ.

കോട്ടയം : അക്ഷരനഗരിയായ കോട്ടയത്തും നെഹ്റു ട്രോഫി വള്ളംകളി അലയൊലികള്‍ തീർക്കുകയാണ്. 15 വർഷം മുമ്ബാണ് അവസാനമായി നെഹ്റു ട്രോഫി കിരീടം നേടുവാൻ കോട്ടയത്തിന്റെ സ്വന്തം ടീമായ കുമരകം ബോട്ട് ക്ലബ്ബിന് സാധിച്ചത്. നീണ്ടകാലത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തണമെന്ന് തീരുമാനത്തിലാണ് ഇത്തവണ ബോർഡ് ക്ലബ് ഇറങ്ങുന്നത്. ഇതിനുള്ള ആത്മവിശ്വാസവും സാമ്ബത്തിക സൗകര്യങ്ങളും അവർക്കായി ഒരുക്കി നല്‍കി കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത് കോട്ടയം അച്ചായൻസ് ഗോള്‍ഡ് ആണ്.
കഴിഞ്ഞ വർഷം താഴത്തങ്ങാടി വള്ളംകളിക്ക് ഇറങ്ങിയ കുമരകം ബോട്ട് ക്ലബ്ബിനെ സ്പോണ്‍സർ ചെയ്തുകൊണ്ടാണ് അച്ചായൻസ് ഗോള്‍ഡും ഉടമ ടോണി വർക്കിച്ചനും മേഖലയിലേക്ക്. അന്ന് വിധി നിർണയത്തില്‍ ഉണ്ടായ അപാകതയും പക്ഷപാതവും ചൂണ്ടിക്കാട്ടി തന്റെ സ്പീഡ് ബോട്ട് ട്രാക്കിന് കുറകെയിട്ടും ടോണി വർക്കിച്ചൻ വിവാദം സൃഷ്ടിച്ചിരുന്നു. അന്നത്തെ തിരിച്ചടിക്ക് പകരം വീട്ടുമെന്ന് ഉറപ്പിച്ചു തന്നെയാണ് പിന്നീട് ലക്ഷങ്ങള്‍ ഇറക്കി ഇത്തവണ നെഹ്റു ട്രോഫി വള്ളംകളിക്കായി കുമരകം ബോട്ട് ക്ലബ്ബിന് സ്പോണ്‍സർ ചെയ്യുവാൻ അദ്ദേഹം തീരുമാനിച്ചത്.
പായിപ്പാട് ചുണ്ടനിലാണ് ഇത്തവണ കുമരകം ബോട്ട് ക്ലബ് തുഴയെറിയുന്നത്. 90 തുഴക്കാർക്കായി നീണ്ട ക്യാമ്ബ് ഉള്‍പ്പെടെ ഏകദേശം ഒരു കോടി രൂപയാണ് ഇതിനുവേണ്ടി ഈ യുവ വ്യാപാരി ചെലവഴിച്ചിരിക്കുന്നത്. കോട്ടയത്തേക്ക് നെഹ്റു ട്രോഫി തിരികെ എത്തിക്കുന്നതിന് പണം ഒരു വിഷയമാവില്ല എന്ന വികാരമാണ് അദ്ദേഹവും അടുപ്പക്കാരും പങ്കുവയ്ക്കുന്നത്.
തനത് ശൈലിയില്‍ ഓളം ഉണ്ടാക്കാൻ സിനിമാറ്റിക് സ്റ്റൈലില്‍ കുമരകം ബോട്ട് ക്ലബ്ബിൻറെ പ്രചരണ ഗാനം വരെ അച്ചായൻസ് ഗോള്‍ഡ് കോട്ടയം സിനിമ കമ്ബനി എന്ന ബാനറില്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് കൈതപ്രം രചിച്ച സിനിമ സംഗീത സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ ഈണം നല്‍കി ഇൻസ്റ്റാഗ്രാമില്‍ വൈറലാണ്.


Previous Post Next Post