എഎഫ്സി കപ്പിൽ എഫ്‌സി ഗോവയും അൽ നസറും ഒരേ ഗ്രൂപ്പിൽ; റൊണാൾഡോ ഇന്ത്യയിലേക്കെത്തുമോ? പ്രതീക്ഷയിൽ ആരാധകർ

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്കെത്തിയേക്കും. എഎഫ്‌സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക. വെള്ളിയാഴ്ച മലേഷ്യയിലെ ക്വലാലംപുരിൽ എഎഫ്‌സി ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ലബ്ബായ സൗദിയിലെ അൽ നസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണിത്.


ഹോം ആൻഡ് എവേ അടിസ്ഥാനത്തിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ. അതിനാൽ തന്നെ എഫ്സി ഗോവയ്ക്കെതിരേ ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സെപ്റ്റംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മത്സരങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.


ചാംപ്യൻസ് ലീഗിന്റെ പശ്ചിമമേഖലയിലെ 16 ടീമുകളെയാണ് നാലുഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതിൽ പോട്ട് ഒന്നിലായിരുന്നു സൗദി ക്ലബ് അൽ നസർ പോട്ട് മൂന്നിൽ ബഗാനും നാലിൽ ഗോവയും. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ അൽ നസറും എഫ്സി ഗോവയും ഒരു ഗ്രൂപ്പിൽ ഉൾപ്പെടുകയായിരുന്നു.

Previous Post Next Post