കണ്ണൂർ: കണ്ണൂർ കോളാരി കുംഭംമൂലയിൽ അഞ്ചു വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. അൽ മുബാറക് ഹൗസിൽ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടുവരാന്തയിലെ ഗ്രിൽസിൽ പിടിപ്പിച്ചിരുന്ന ഡെക്കറേഷൻ ലൈറ്റിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിന് മുകളിൽ പിടിച്ചുകയറുന്നതിടെ മിനിയേച്ചർ ലൈറ്റിന്റെ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. തെറിച്ചു വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉളിയിൽ മജ്‌ലിസ് പ്രീ സ്‌കൂൾ വിദ്യാർഥിയാണ്. അസ്മാർ മദനിയാണ് പിതാവ്. ആയിഷയാണ് മാതാവ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
