സൂറിച്ച്: ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ് ഫൈനലിലെ ജാവലിൻ ത്രോയിൽ രണ്ടാം കിരീടം തേടിയിറങ്ങിയ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഏറ്റവും മികച്ച വ്യക്തിഗത പ്രകടനത്തോടെ ജർമ്മനിയുടെ ജൂലിയൻ വെബർ ചാംപ്യനായപ്പോൾ തന്റെ മികച്ച പ്രകടനത്തിന് അടുത്തെങ്ങുമെത്താൻ നീരജിനായില്ല.
ഇന്ത്യൻ പ്രതീക്ഷയായ നീരജ് ചോപ്രക്ക് രണ്ടാം സ്ഥാനത്തിൽ ഒതുങ്ങി. അഞ്ചാം റൗണ്ടുവരെ മൂന്നാംസ്ഥാനത്തായിരുന്ന നീരജ് അവസാന ത്രോയിലാണ് ട്രിനിഡാഡിന്റെ കെഷോൺ വാൽക്കോട്ടിനെ പിന്തള്ളി രണ്ടാംസ്ഥാനമുറപ്പിച്ചത്.
രണ്ടാമത്തെ ശ്രമത്തിൽ 91.51 മീറ്റർ എറിഞ്ഞാണ് വെബർ ഒന്നാമതെത്തിയത്. ആദ്യ ശ്രമത്തിലും ജർമ്മൻ താരം (91.37) സീസണിലെ മികച്ച ദുരം കണ്ടെത്തിയിരുന്നു. നിലവിലെ ലോക ചാമ്പ്യനായ ചോപ്ര അവസാന ശ്രമത്തിലാണ് 85.01 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയത്. ട്രിനിഡാഡാ ആന്റ് ടുബാഗൊയുടെ കെഷോൺ വാൽക്കോട്ടിനാണ് (84.95) മൂന്നാം സ്ഥാനം. 2022ൽ ഡയമണ്ട് ലീഗ് ചാംപ്യനായ നീരജ്, 2023, 24 വർഷങ്ങളിൽ റണ്ണറപ്പായിരുന്നു.
