വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തള്ളിക്കൊണ്ടുപോയി, മോഷണശ്രമം, യുവാവിന്റെ സിസിടിവി ദൃശ്യം പുറത്ത്



ഇരിട്ടി:കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം. വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകള്‍ കുറച്ചു ദൂരം തള്ളി കൊണ്ടുപോയതിന് ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

താക്കോല്‍ ഇല്ലാത്തതിനാല്‍ വഴിയില്‍ ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു മോഷ്ടാവെന്ന് കരുതുന്ന യുവാവിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ട്. വീട്ടുമുറ്റത്തെ ഗുഡ്‌സ് ഓട്ടോറിക്ഷയുടെ ചില്ലുകള്‍ കേടുവരുത്തിയിട്ടുണ്ട്. അമ്പല കണ്ടി പുഴയോരത്ത് മദ്യപാന - മയക്കുമരുന്ന് സംഘം തമ്പടിക്കുന്നതായി നേരത്തെ പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. രണ്ടാഴ്ച്ച മുന്‍പും ഇതേ പോലെ ഇരുചക്ര വാഹന മോഷണശ്രമം നടന്നിരുന്നു.

സാമൂഹ്യ വിരുദ്ധരുടെ ശല്യം നാട്ടുകാരുടെ ഉറക്കം കൊടുത്തിയിട്ടുണ്ട്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേരും ആറളം പൊലീസിന് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Previous Post Next Post