ഏഴ് വർഷത്തിനുശേഷം ചൈനീസ് മണ്ണിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ചൈന ഒരുക്കിയത് ഉജ്വല വരവേല്‍പ്.
വിമാനത്തിന്റെ പടിക്കെട്ടിറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ചൈനയുടെ മണ്ണ് പകിട്ടേറിയ ചുവന്ന പരവതാനി വിരിച്ചൊരുങ്ങിയിരുന്നു. ഉന്നത ഉദ്യോഗസ്ഥവൃന്ദം പ്രധാനമന്ത്രിയ്ക്ക് ഊഷ്മളസ്വീകരണമേകി. ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ നർത്തകർ ഹാർദമായ സ്വീകരണത്തിനായി അണിനിരന്നിരുന്നു.
ടിയാൻജിനിലെ ഇന്ത്യൻ സമൂഹമുള്‍പ്പെടെ പ്രധാനമന്ത്രിയുടെ വരവിനായി കാത്തുനിന്നിരുന്നു. ഇന്ത്യൻ പതാകയേന്തി കുട്ടികള്‍ മോദിയ്ക്ക് ആഹ്ളാദം പകർന്നു. ഇതിനിടെ ശിശുക്കളോട് സ്നേഹസംഭാഷണം നടത്താനും പ്രധാനമന്ത്രി മറന്നില്ല.
വന്ദേമാതരവും ഭാരത് മാതാ കി ജയും ജയ് മോദിയും കൊണ്ട് അന്തരീക്ഷം മുഖരിതമായി. ചൈനീസ് കലാകാർ അവതരിപ്പിച്ച ഇന്ത്യൻ സംഗീതവും നൃത്തവും മോദിയ്ക്ക് ചൈനയൊരുക്കിയ ഗംഭീര വരവേല്‍പിന് മോടി പകർന്നു. മോദിയ്ക്ക് സ്വാഗതമരുളി ദീപാലങ്കാരങ്ങളും നിരന്നിരുന്നു.