കാസര്‍കോട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; അഞ്ചു മരണം; മൂന്നു പേരുടെ നില ഗുരുതരം

കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ബസ്, ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


അതിനുശേഷം സമീപത്തു നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Previous Post Next Post