നാലാമത് മലയാള ശബ്ദം എക്സലൻസ് പുരസ്കാരങ്ങൾ സമ്മാനിച്ചു; പതിനാറോളം ജേതാക്കൾക്ക് മന്ത്രി വിഎൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിച്ചു; തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും ചാണ്ടി ഉമ്മനും എംഎൽഎയും ചടങ്ങിൽ സന്നിഹിതരായി


 കോട്ടയം :  മലയാള ശബ്ദം ന്യൂസ് ഇന്ത്യയിലെ പ്രമുഖ എജ്യുക്കേഷണൽ ​ഗ്രൂപ്പായ വെരാന്ത ലോജിക്കുമായി സഹകരിച്ച് നടത്തുന്ന നാലാമത് എക്സലൻസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇന്ന് രാവിലെ 10ന് മന്ത്രി ശ്രീ വി എൻ വാസവൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്ക്  മാതൃക കാട്ടുന്ന മാധ്യമമാണ് മലയാള ശബ്ദം വാർത്താ ചാനലെന്ന് മന്ത്രി പറഞ്ഞു.  


കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളി എംഎൽഎ ശ്രീ ചാണ്ടി ഉമ്മനും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


ആരോ​ഗ്യരം​ഗത്തെ എക്സലൻസ് പുരസ്കാരത്തിന് ഈ വർഷം അർഹരായിരിക്കുന്നത് എസ്.എച്ച് മെഡിക്കൽ സെന്ററാണ്. എസ്.എച്ച് ഡയറക്ടർ സിസ്റ്റർ. ജീനാ റോസ് എസ് എച്ച് പുരസ്കാരം ഏറ്റുവാങ്ങി.  മികച്ച നടനുള്ള പുരസ്കാരം യുവ നടൻ സജിൻ ജോൺ ഏറ്റുവാങ്ങി. ബേക്കറി വിഭാ​ഗത്തിൽ എക്സലൻസ് പുരസ്കാരത്തിനർഹരായത് അച്ചായൻസ് ബേക്കറിയാണ്.  മികച്ച ബിസിനസ്സ് സംരംഭത്തിനുള്ള പുരസ്കാരം കെ.ബി ശർമ്മ ബ്രദേഴ്സ് ഏറ്റുവാങ്ങി. ആരോ​ഗ്യരം​ഗത്തെ മികച്ച പ്രവർത്തനത്തിനുള്ള പുരസ്കാരം ആസ്റ്റർ മെഡ് സിറ്റി ഏറ്റുവാങ്ങി.  കാറ്ററിങ് വിഭാ​ഗത്തിൽ അമൃതം കേറ്റേഴ്സ് ഉടമ ശ്രീ ​ഗോപാലകൃഷ്ണ പണിക്കർ പുരസ്കാരം ഏറ്റുവാങ്ങി. മികച്ച മെഡിക്കൽ ലബോറട്ടറിയായി മെഡ് മൈൻഡ് ലാബ് പുരസ്കാരം സ്വീകരിച്ചു. പ്രഥമ പ്രവാസി പുരസ്കാരത്തിന് ശ്രീ ഐസക് പ്ലാപ്പള്ളിയിൽ അർഹനായി. മികച്ച ഡിജിറ്റൽ ഷോപ്പായി ഓക്സിജൻ ഡിജിറ്റൽ ഷോപ്പും മികച്ച ബിസിനസ്സിനു ഡോ. അ​ഗർവാൾസ് ഐ ഹോസ്പിറ്റലും പുരസ്കാരം ഏറ്റുവാങ്ങി.


മികച്ച ഇവന്റ് മാനേജ്മെന്റ് ​ഗ്രൂപ്പായി സ്വാതി കേറ്റേഴ്സ് പുരസ്കാരം ഏറ്റുവാങ്ങി. ആയുർവേദ മേഖലയിലെ മികച്ച സേവനത്തിന് ആഞ്ജനേയ ആയുർവേദ മർമ്മ കളരി ചികിത്സാലയം അർഹരായി.  ഹൈപ്പർ മാർട്ട് & ഫിഷറീസ് ജെ.എൻ ഫിഷറീസ് & ഹൈപ്പർ മാർട്ട് എക്സലൻസ് പുരസ്കാരം ഏറ്റുവാങ്ങി.


റസ്റ്റൗറന്റ് വിഭാ​ഗത്തിൽ നുസ്രത്ത് റസ്റ്റൗറന്റ്, കോട്ടയം പുരസ്കാരത്തിനർഹരായി. ഡിജിറ്റൽ മാർക്കറ്റിങ് രം​ഗത്തെ മികച്ച സ്ഥാപനമായി HAT ഇന്നവേഷൻ പുരസ്കാരത്തിനർഹരായി. ഫോട്ടോ​ഗ്രഫി മേഖലയിലെ എക്സലൻസ് പുരസ്കാരം അബിൻ എസ് ഏറ്റുവാങ്ങി.


മലയോള ശബ്ദം എക്സൈസ് വിമുക്തിയുമായി ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിനോടനുബന്ധിച്ചുള്ല മെ​ഗാക്വിസിൽ വിജയികളായവർക്ക് കോട്ടയം എംഎൽഎ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനങ്ങൾ വിതരണം  ചെയ്തു.  ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മലയാള ശബ്ദം ചീഫ് എഡിറ്റർ ശ്രീ കെ എം അനൂപ് ചടങ്ങിന് സ്വാ​ഗതം ആശംസിച്ചപ്പോൾ ലോജിക് ഡയറക്ടർ ശ്രീ സന്തോഷ് കുമാർ അദ്?ക്ഷത വഹിച്ചു. ലോജിക് കോട്ടയം ബ്രാഞ്ച് ഹെഡ് ശ്രീ ശ്യാം കുമാർ CMA ചടങ്ങിൽ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു..

Previous Post Next Post