അലവിലില്‍ ദമ്ബതികള്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. കല്ലാളത്തില്‍ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്.
വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തീകരിക്കുകയാണ്.