ഇന്ത്യയില്‍ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ; കരാറുകളില്‍ ഒപ്പുവെച്ചു.


ഇന്ത്യയില്‍ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് ജപ്പാൻ. സാങ്കേതിക വിദ്യ, ഡിജിറ്റലൈസേഷൻ, അപൂർവ ഭൗമ ധാതുക്കള്‍ എന്നീ മേഖലകളിലാണ് നിക്ഷേപം നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും തമ്മില്‍ കരാറുകളില്‍ ഒപ്പുവെച്ചു. യുഎസുമായി തീരുവ തർക്കം നിലനില്‍ക്കേയാണ് ജപ്പാനുമായുള്ള സഹകരണം ഇന്ത്യ ശക്തമാക്കുന്നത്. അതേസമയം, യുഎസിന്‍റെ താരിഫ് ഭീഷണിയെക്കുറിച്ച്‌ മോദിയോ ഇഷിബയോ നേരിട്ട് പരാമർശങ്ങള്‍ നടത്തിയില്ല.

സെമി കണ്ടക്ടർ, ടെലികോം, ഫാർമസ്യൂട്ടിക്കല്‍സ്, ആധുനിക സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ വിതരണ ശൃംഖല പൂർവസ്ഥിതിയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്ബത്തിക സുരക്ഷ ഇനിഷ്യേറ്റീവും ടോക്യോ ഉച്ചകോടിയില്‍ മോദിയും ഇഷിബയും ചേർന്ന് പ്രഖ്യാപിച്ചു. സാമ്ബത്തിക, വ്യാപാര രംഗത്തെ ഇന്ത്യ-ജപ്പാൻ സഹകരണമായിരുന്നു ഉച്ചകോടിയുടെ കാതല്‍.

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ, ബഹിരാകാശം എന്നീ രംഗത്തും ഇന്ത്യയുമായി സഹകരിക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി വ്യക്തമാക്കിഇതുകൂടാതെ തുറമുഖം, വ്യോമഗതാഗതം, കപ്പല്‍ നിർമാണം തുടങ്ങിയ മേഖലകളിലും സഹകരിക്കും. ഇരു രാജ്യങ്ങളും പരസ്പരം ഒപ്പിട്ട ആറ് പ്രധാന കരാർ ഇവയാണ്. അടുത്ത പത്തുവർഷത്തിനുള്ളില്‍ 6,800 കോടി ഡോളറിന്‍റെ നിക്ഷേപം, ഡിജിറ്റല്‍ പാർട്ണർഷിപ്പ് 2.0, നിർമിതബുദ്ധി രംഗത്ത് സഹകരണം , പ്രതിരോധം, മാരിടൈം സുരക്ഷാ മേഖലകളില്‍ സഹകരണം, ചന്ദ്രയാൻ 5 പദ്ധതിയില്‍ ഐഎസ്‌ആർഒയും ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയും സഹകരിച്ച്‌ പ്രവർത്തിക്കും.

Previous Post Next Post