5 മിനിറ്റിൽ ചുവന്നുള്ളി ചമ്മന്തി, ഇനി തേങ്ങ ചിരകി സമയം കളയേണ്ട

 

തേങ്ങയ്ക്ക് ഇപ്പോ തീ പിടിച്ച വിലയാണ്. അടുക്കളയിൽ തേങ്ങ ചുരുക്കി ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചു, ഇനി രാവിലത്തെ ചമ്മന്തി തയ്യാറാക്കാൻ ഇങ്ങനെ ചില പൊടിക്കൈകൾ പരീക്ഷിക്കാം


തേങ്ങ ചിരകി അരച്ചെടുക്കുന്ന ചമ്മന്തിയുടെ അത്ര രുചി മറ്റൊന്നിനും കിട്ടിയേക്കില്ല എന്നാണോ? വിഷമിക്കേണ്ട ഒരു പിടി ചുവന്നുള്ളി ഉണ്ടെങ്കിൽ കൊതിപ്പിക്കുന്ന രുചിയിൽ കിടിലൻ ചമ്മന്തി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.


ചുവന്നുള്ളി - 1/4 കപ്പ്

കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

കായം - ഒരു നുള്ള്


ചുവന്നുള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.

അത് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് എരിവിനനുസരിച്ച് കാശ്മീരിമുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.

ഒരു പാൻ​ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.

ചൂടായ എണ്ണ ഉള്ളിയിലേയ്ക്ക് ഒഴിക്കാം.

ഒപ്പം ഒരു നുള്ള് കായപ്പൊടി കൂടി ചേർക്കാം.

ഇവ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കാം.

ഇനി ദോശയോടൊപ്പം കഴിച്ചു നോക്കൂ. ചോറിനൊപ്പവും ഇത് കിടിലൻ കോമ്പിനേഷനാണ്.

Previous Post Next Post