1219 രൂപയ്ക്ക് വിമാന യാത്ര നടത്താം, വമ്ബൻ ഓഫര്‍ പ്രഖ്യാപിച്ച്‌ വിമാനക്കമ്ബനി. ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.


ഇന്ത്യയിലെ ബഡ്ജറ്റ് എയർലൈനുകളില്‍ മുൻനിരയിലുള്ള ഇൻഡിഗോ യാത്രക്കാർക്ക് ഗംഭീര ഓഫറുമായി രംഗത്ത്.

വ്യോമയാന മേഖലയില്‍ 19ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഹാപ്പി ഇൻഡിഗോ സെയില്‍ കമ്ബനി ആരംഭിച്ചു. ഈ ഓഫറിന്റെ ഭാഗമായി 1219 രൂപ മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ നടത്താം. 4319 മുതല്‍ അന്താരാഷ്ട്ര യാത്രകളും നടത്താം. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക,

2023 ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.01 മുതല്‍ ആഗസ്റ്റ് ആറിന് രാത്രി 11.59 വരെയായിരിക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. 2025 ആഗസ്റ്റ് 10നും 2026 മാർച്ച്‌ 31നും ഇടയിലുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ഈ ഓഫർ വഴി ബുക്ക് ചെയ്യാനാകും. പുറപ്പെടുന്ന തീയതിക്ക് പുറപ്പെടുന്ന തീയതിക്ക് കുറഞ്ഞത് 7 ദിവസം മുമ്ബ് നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ.

ഇൻഡിഗോയുടെ 'ഹാപ്പി ഇൻഡിഗോ ഡേ സെയില്‍' പ്രകാരമുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ ചുവടെ.

കൊച്ചി - ചെന്നൈ 1,219 രൂപ മുതല്‍

അമൃത്സർ - ശ്രീനഗർ 1,219 രൂപ മുതല്‍

മുംബൈ - ഛത്രപതി സംഭാജി നഗർ 1,219 രൂപ മുതല്‍

കൊച്ചി - ഗോവ 1,219 രൂപ മുതല്‍

ഡല്‍ഹി - കാണ്‍പൂർ 1,219 രൂപ മുതല്‍

പൂനെ - സൂററ്റ് 1,219 രൂപ മുതല്‍

അഹമ്മദാബാദ് - ദിയു 1,219 രൂപ മുതല്‍

കൊച്ചി - കണ്ണൂർ 1,219 രൂപ മുതല്‍

ദിയു - സൂററ്റ് 1,219 രൂപ മുതല്‍

ദിയോഘർ - കൊല്‍ക്കത്ത 1,219 രൂപ മുതല്‍

ചണ്ഡീഗഡ് - ധർമ്മശാല 1,219 രൂപ മുതല്‍

കടപ്പ - ചെന്നൈ 1,219 രൂപ മുതല്‍

ചെന്നൈ - കടപ്പ 1,219 രൂപ മുതല്‍

ഹൈദരാബാദ് - സേലം 1,219 രൂപ മുതല്‍

കടപ്പ - വിജയവാഡ 1,219 രൂപ മുതല്‍

ഡല്‍ഹി - കാഠ്മണ്ഡു 4,319 രൂപ മുതല്‍

ഡല്‍ഹി - ധാക്ക 4,319 രൂപ മുതല്‍

Previous Post Next Post