അമ്മയുടെ കണ്‍മുന്നില്‍ വെച്ച് സ്‌കൂള്‍ ബസ് ഇടിച്ചു; ആറു വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ആറു വയസ്സുകാരൻ മരിച്ചു. പട്ടാമ്പി കുലശ്ശേരിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. അമ്മയുടെ മുമ്പിൽ വെച്ചാണ് കുട്ടിയെ സ്‌കൂൾ ബസ് ഇടിച്ചത്.


പട്ടാമ്പിക്ക് സമീപം ഓങ്ങശ്ശേരിയിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് മരണമടഞ്ഞു.


ഒരു സ്‌കൂൾ ബസിൽ നിന്നും ഇറങ്ങിയ കുട്ടി അമ്മയോടൊപ്പം വരികയായിരുന്നു. ഇതിനിടെ അമ്മയുടെ കൈ വിടുവിച്ച് ഓടിയപ്പോൾ എതിർദിശയിൽ നിന്നും വന്ന സ്‌കൂൾ ബസ് ഇടിക്കുകയായിരുന്നു.

Previous Post Next Post