കിലോയ്ക്ക് 33 രൂപ; ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ കെ റൈസ്

തിരുവനന്തപുരം: സപ്ലൈകോയിൽ നിന്ന് ഈ മാസം മുതൽ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാർഡുടമകൾക്ക് രണ്ട് തവണയായി വാങ്ങാം. നിലവിൽ അഞ്ച് കിലോയാണ് നൽകുന്നത്. 45 ലക്ഷത്തിലധികം കാർഡുടമകൾ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്.


കെ റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ റൈസിലുള്ളത്.


കിലോയ്ക്ക് 42-47 നിരക്കിൽ പൊതുവിപണിയിൽനിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നൽകുന്നത്.

Previous Post Next Post