സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം

തിരുവനന്തപുരം: പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യവട്ടം ചേങ്കോട്ടുകോണം പുല്ലാന്നിവിള ബഥേൽ ഹൗസിൽ ജെയ്സൺ അലക്‌സിനെ(48)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ഇൻസ്‌പെക്ടറായിരുന്നു.

കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്ന ജെയ്സൺ, അമിത് ഷായുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഓഫീസിലേക്കു പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ പത്തുമണിയോടെ വീട്ടിൽ തിരിച്ചെത്തി. ഈ സമയം ഭാര്യ ജോലിക്കും മക്കൾ സ്‌കൂളിലും പോയിരുന്നു.

പിന്നീട് വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ്, വീടിന്റെ ഹാളിൽ ജെയ്സണെ തൂങ്ങിയ നിലയിൽ കണ്ടത്. കുണ്ടറ സ്വദേശിയായ ജയ്‌സൺ, രണ്ടു വർഷം മുൻപാണ് പുല്ലാന്നിവിളയിൽ വീടുവെച്ച് താമസം തുടങ്ങിയത്. മേലുദ്യോഗസ്ഥരുടെ മാനസികപീഡനമാണ് ജെയ്‌സൺ ജീവനൊടുക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.

Previous Post Next Post