അമ്പലപ്പുഴ: എയ്ഞ്ചല്‍ ജാസ്മിന് എന്ന യുവതിയെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസില്‍ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അറസ്റ്റില്‍.
അച്ഛന് മാരാരിക്കുളം തെക്ക് പാതിരപ്പള്ളി കുടിയാംശേരി വീട്ടില്‍ ഫ്രാന്‍സിസ് (ജോസ് മോന്-53), അമ്മ ജെസ്സി മോള് (സിന്ധു-51), അമ്മയുടെ സഹോദരന് അലോഷ്യസ് (52) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായിരുന്ന യുവതി ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ വന്ന യുവതി രാത്രിയില്‍ വീട്ടുകാരുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്ത് പോയ യുവതി തിരികെ വീട്ടില്‍ എത്തിയപ്പോള്‍ വീണ്ടും മാതാപിതാക്കളുമായി തര്‍ക്കങ്ങളുണ്ടാകുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
യുവതിയുടെ മാതാവിന്റെ സഹോദരന്റെ മൊഴി പ്രകാരം അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എന്‍ രാജേഷിന്റെ നിര്‍ദേശപ്രകാരം മണ്ണഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ പി.ജെ യുടെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മണ്ണഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ പി.ജെ യോടൊപ്പം മണ്ണഞ്ചേരി പോലീസ് സ്റ്റേഷന് പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായ ജേക്കബ് രാജി ജോസ്, സൂധീര്‍, രാജേഷ്, സിബി, എ.എസ്.ഐമാരായ സിന്ധു, ലെതി, സി.പി.ഒ മാരായ അനന്തകൃഷ്ണന്, മാത്യൂ ജോസഫ്, അനൂപ്, വിജേഷ്, അഞ്ജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.