മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത് തർക്കം; ഇടുക്കിയിൽ സ്‌കൂൾ പരിസരത്ത് പെപ്പർ സ്‌പ്രേ പ്രയോഗം, വിദ്യാർഥികൾ ആശുപത്രിയിൽ

 

തൊടുപുഴ: ഇടുക്കി ബൈസൺവാലിയിൽ വിദ്യാർഥികൾക്ക് നേരെ പെപ്പർ സ്‌പ്രേ ആക്രമണം. ഇടുക്കി ബൈസൺവാലി ഗവ സ്‌കൂളിന് സമീപത്താണ് സംഭവം. സഹപാഠിയായ കുട്ടിയാണ് പെപ്പർ സ്‌പ്രേ പ്രയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.


ബസിൽ വന്നിറങ്ങിയ വിദ്യാർഥിയോടെ മറ്റൊരു വിദ്യാർഥിയുടെ രക്ഷിതാക്കൾ സംസാരിക്കുന്നതിനിടെയാണ് സംഭവം. മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്യാനെത്തിയതായിരുന്നു വിദ്യാർഥിനിയുടെ രക്ഷിതാക്കൾ. ഇതിനിടെയാണ് പെപ്പർ സ്‌പ്രേ ഉപയോഗിക്കപ്പെട്ടത്. തിരക്കിനിടെ മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും സ്‌പ്രേ പതിക്കുകയായിരുന്നു.


സ്‌പ്രേയുടെ ഉപയോഗത്തെ തുടർത്ത് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛർദിയും തലകറക്കവും അനുഭവപ്പെട്ട വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ടു പേരാണ് ചികിത്സ തേടിയത്. രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Previous Post Next Post