തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി. കമാൻഡോയുടെ കൈവശം ഉണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടി പൊട്ടിയത്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡന്റ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
രാവിലെ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി ആയുധം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. അപകടം ഉണ്ടാവാതിരിക്കാൻ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. അതിനാൽ തറയിലാണ് വെടിയുണ്ട പതിച്ചത്.