ദേശീയ അംഗീകാരം ലഭിച്ച കോട്ടയം ജില്ലയിലെ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളെ ആദരിച്ചു

കേരള സർക്കാർ ആയുഷ് വകുപ്പ് നാഷണൽ ആയുഷ് മിഷൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ ആയുഷ് ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്ററുകളിൽ NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച  8 ഹോമിയോപതി സ്ഥാപനങ്ങളിലെയും, 7 ISM സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള്ള അനുമോദനം ജൂലൈ പതിനേഴാം തീയതി കോട്ടയം മന്നാകുളത്തിൽ ടവേർസിൽ വച്ചു സംഘടിപ്പിച്ചു. ബഹുമാനപെട്ട  കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി സമുവൽ (IAS) വിശിഷ്ടാതിഥിയായ ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ശരണ്യ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെറോം വി കുര്യൻ യോഗാധ്യക്ഷനായിരുന്നു.  ഔദ്യോഗികമായ ഉദ്ഘാടന ചടങ്ങിന് ശേഷം NABH എൻട്രി ലെവൽ സർട്ടിഫിക്കേഷൻ ലഭിച്ച ഒന്നും രണ്ടും പാദത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ ജോൺ   വി സാമൂവൽ (IAS) അവർകൾടെ കൈയിൽ നിന്നും മൊമെന്റോ ഏറ്റു വാങ്ങി.ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ മിനി കെ. എസ് മുഖ്യപ്രഭാഷണം നടത്തി. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ക്വാളിറ്റി കൺസൽട്ടന്റ് ശ്രീമതി മഞ്ജു കെ., NABH നോഡൽ ഓഫീസർമാരായ

ഡോ ശ്രീജിത്ത്‌. എസ്(ISM), ഡോ അഭിരാജ്. എസ് (ഹോമിയോ), NABH അസസ്സർ Dr ശ്രീലത (ISM) എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ അനു ജോസഫ് NABH അസസ്സർ (ഹോമിയോ) കൃതജ്ഞത അർപ്പിച്ചു.


തുടർന്ന്  ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കർക്കിടക ചര്യ പൊതുജനത്തിന് പരിചയപെടുത്തുന്നതിനായി 'അറിയാം കർക്കിടകത്തിലെ ആരോഗ്യത്തെ 'എന്ന പുസ്തകം നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ശരണ്യ ഉണ്ണികൃഷ്ണൻ ISM ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെറോം വി കുര്യനു നൽകി പ്രകാശനം ചെയ്തു

Previous Post Next Post