തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ ഇറങ്ങിയാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. ഭാര്യ ഡോ.സുധേഷ് ധൻകറിനൊപ്പമെത്തിയ ഉപരാഷ്ട്രപതിയെ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഉച്ചയ്ക്ക് 1.35 ഓടെ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ഉപരാഷ്ട്രപതി, 1.48 ഓടെ ദർശനം പൂർത്തിയാക്കി തിരിച്ചിറങ്ങി. തുടർന്ന്, 2.15-ഓടെ ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ നിന്ന് അദ്ദേഹം യാത്ര തിരിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് ഹെലിപാഡിൽ ഇറങ്ങാനായില്ല. തുടർന്ന് എറണാകുളത്ത് പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഉച്ചക്ക് വീണ്ടും ശ്രീകൃഷ്ണ കോളജ് ഹെലിപാഡിൽ ഇറങ്ങിയത്.
മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ, അഡീഷണൽ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബിനു സി, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജയൻ എന്നിവരാണ് ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയത്.