ഒറ്റ ദിവസം കൊണ്ട് മൈസൂരും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ട് വരാം; ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആർടിസി

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തർ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുക.



ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലർച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂർ മൃഗശാല, മൈസൂർ പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുക. ഫാസ്റ്റ് പാസഞ്ചർ ബസ് യാത്രയ്ക്ക് ഒരാൾക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാർജ് മാത്രം). കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954.



ഓഗസ്റ്റ് 30ന് മൂകാംബിക യാത്രയും കെഎസ്ആർടിസി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മണിയ്ക്കാണ് യാത്ര തിരിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക് (ബസ് ചാർജ് മാത്രം). സൂപ്പർ ഡീലക്‌സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക.

Previous Post Next Post