നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

സന: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തിൽ യെമൻ കേന്ദ്രീകരിച്ച് നടത്തിയ ചർച്ചകളെ തുടർന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്.


കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നടത്തിയ ചർച്ചകളിലാണ് നിമിഷ പ്രിയക്ക് അനുകൂലമായ നടപടികളുണ്ടായത്. തലാലിൻറെ കുടുംബവുമായി പ്രതിനിധി സംഘം നടത്തിയ ചർച്ചകൾക്കൊടുവിൽ കോടതിയാണ് ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത്.

Previous Post Next Post