വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച പ്രതി ബാംഗ്ലൂർ നിന്നും പിടിയിൽ

മാടപ്പള്ളി വില്ലേജ് മാമ്മൂട്, മാന്നില ഭാഗത്ത് കുന്നേൽ വീട്ടിൽ ജോസഫ് കുട്ടി മകൻ ജെയിം ജോസഫ് (24) ആണ് വീട് കയറി കവർച്ച നടത്തിയ കേസ്സിൽ ഇന്ന്(04.07.2025) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.
 22.06.2025 തീയതി വൈകി 05.30 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടക്കുന്നത്. ചങ്ങനാശ്ശേരി വടക്കേക്കര ഭാഗത്ത് അരിക്കത്തിൽ വീടിന്റെ അടുക്കള വാതിൽ തള്ളിത്തുറന്ന് അകത്തു കയറി രണ്ട് മൊബൈൽ ഫോണുകൾ എടുത്തു കൊണ്ട് പോകുന്നത് കണ്ട് തടഞ്ഞ വീട്ടമ്മയെ തളളി താഴെയിട്ട ശേഷം കഴുത്തിൽ കിടന്ന കുരിശോടു കൂടിയ 8 ½ ഗ്രാം സ്വർണ മാല പൊട്ടിച്ചെടുത്ത് കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു.
തുടർന്ന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ചങ്ങനാശ്ശേരി DySP ശ്രീ.തോംസൺ.K.Pയുടെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ B.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ SI ആന്റണി മൈക്കിൾ, SrCPO തോമസ് സ്റ്റാൻലി, CPO നിയാസ്.M.A എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Previous Post Next Post