മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടിയേന്തിയ ഭാരതാംബ; NSS പരിപാടിയില്‍ നിന്ന് ആര്‍എസ്‌എസ് നേതാവിനെ ഇറക്കിവിട്ടു.

തൃശൂർ :മാള കുഴൂരില്‍ എൻഎസ്‌എസ് സംഘടിപ്പിച്ച യോഗാദിന പരിപാടിയിലും ഭാരതാംബ വിവാദം.സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാൻ ശ്രമിച്ചതാണ് എതിർപ്പിന് ഇടയാക്കിയത്.

മാള കുഴൂർ 2143 -ാം നമ്ബർ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ആർഎസ്‌എസ് നേതാവിനെ ഇറക്കിവിട്ടു. തുടർന്ന് മാള പൊലിസെത്തി പരിപാടി സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ആർഎസ്‌എസിന്റെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി എൻഎസ്‌എസിനെ മാറ്റാൻ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുത്തതോടെയാണ് പരിപാടി തടസ്സപ്പെട്ടത്.

അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദം കടുക്കുന്നു.
മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചതിലെ എതിർപ്പ് മുഖ്യമന്ത്രിയെ
നേരിട്ടു അറിയിക്കാനാണ് ഗവർണറുടെ തീരുമാനം. ആർഎസ്‌എസിന്റെ കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍ നടത്തുന്ന ഔദ്യോഗിക പരിപാടികളില്‍ നിന്നും ഒഴിവാക്കാനുള്ള നിയമസാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട്.

Previous Post Next Post