തിരുവല്ല പെരുംതുരുത്തിയില്‍ കാർ വാഷിംഗ് സെൻ്ററില്‍ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു.
കാർത്തിക കാർ വാഷിംഗ് സെൻററില്‍ ആണ് അഗ്നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകള്‍ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.