കെഎസ്‌ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സവാദ് റിമാൻഡില്‍. തൃശ്ശൂർ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തത്.
ഈമാസം 14ന് ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസില്‍ വച്ച് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരില്‍ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. 2023ല്‍ സമാനമായ കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
അന്ന് നെടുമ്ബാശ്ശേരിയില്‍ കെഎസ്‌ആർടിസി ബസില്‍ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ യുവതിക്ക് നേരെയും ഇയാള്‍ സമാനമായ രീതിയില്‍ ലൈംഗിക അതിക്രമം നടത്തിയിരുന്നു. തുടർന്ന് യുവതി സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തിരുന്നു. പിടിക്കപ്പെട്ടപ്പോള്‍ തൃശൂർ പേരാമംഗലത്ത് വച്ച് ഇറങ്ങി ഓടാൻ ശ്രമിച്ച സവാദിനെ കണ്ടക്ടർ പിടികൂടുകയായിരുന്നു.