ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ പൂച്ച കുറുകെ ചാടി; അപകടത്തില്‍ യുവതി മരിച്ചു

തൃശൂർ: കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടർ അപകടത്തിൽപ്പെട്ട്  പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്.


കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭർത്താവിനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: അവിനാശ്, അമൃതേശ്.

Previous Post Next Post