എച്ച്ഐവി വൈറസിനെതിരായ പോരാട്ടത്തിൽ പുത്തൻ പ്രതീക്ഷ നൽകി ഗിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത ലെനകാപാവിർ എന്ന മരുന്ന്. മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകി. അടുത്ത വർഷത്തോടെ മരുന്ന് വിപണിയിൽ എത്തും.
വർഷത്തിൽ രണ്ട് ഡോസുകൾ മാത്രം ആവശ്യമുള്ള എച്ച്ഐവിക്കെതിരായ വാക്സിൻ ആണിത്. ചർമത്തിനടിയിൽ കുത്തിവെക്കുന്ന പുതിയ വാക്സിന് ഗുളികകളെക്കാൾ ഫലപ്രാപ്തിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒറ്റ ഡോസിന് ആറ് മാസക്കാലം വരെ പ്രതിരോധം ലഭിക്കുന്ന തരത്തിലാണ് മരുന്ന് നിർമിച്ചിരിക്കുന്നത്. എച്ച്ഐവി അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്ഐവി അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്‌പോഷർ പ്രൊഫൈലാക്സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്.
ലെനകാപാവിർ പ്രീ-എക്സ്പോഷർ പ്രോഫിലാക്‌സിസിന് കഴിഞ്ഞ ആഴ്ച യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം നൽകിയിരുന്നു. കഴിഞ്ഞ ഏപ്രിലിലാണ് ഗിലിയഡ് ഹെൽത്ത് കാനഡയ്ക്ക് അവലോകനത്തിനായി മരുന്ന് സമർപ്പിച്ചത്, ക്ലിനിക്കൽ വിലയിരുത്തലിന് ശേഷം ഈ മാസം ആദ്യം അംഗീകാരം ലഭിച്ചു.
ലെനകാപാവിറിന് 2022 ൽ കാനഡയിൽ ചികിത്സക്കായുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കിലും പൊതു വിപണിയിൽ ലഭ്യമാക്കുന്നതിനുള്ള റിവ്യു ചെയ്യുന്നത് ഇതാദ്യമാണ്. എച്ച് ഐവിയെ തുരത്തുനുള്ള ഒരു മികച്ച മുന്നേറ്റമാണ് ഇതെന്നും ലോങ് റണ്ണിൽ ഒരുപാട് പുതിയ എച്ച് ഐ വി കേസുകൾ തടുക്കുന്നത് കാരണം കോസ്റ്റ് എഫക്ടീവ് ആയിരിക്കുമെന്നും എച്ച് ഐ വി പ്രതിരോധത്തിനായി പഠനം നടത്തുന്ന ടൊറോന്റോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ പീറ്റർ ന്യൂമാൻ പറഞ്ഞു.
യെസ്റ്റുഗോ എന്ന പേരിലായിരിക്കും മരുന്ന് വിപണിയിൽ വരിക. ഇത് മുതിർന്നവരിലും കൗമാരക്കാരിലും എച്ച്.ഐ.വി പകരാനുള്ള സാധ്യത 99.9 ശതമാനം കുറക്കാമെന്ന് കണ്ടെത്തിയിട്ടിണ്ട്. എച്ച്ഐവി സാധ്യതകൾ ഉള്ള രണ്ടായിരത്തോളം സ്ത്രീകളിലും പുരുഷന്മാരിലും ട്രാൻസ്ജെൻഡർ വ്യക്തികളിലുമായിട്ടാണ് ക്ലിനിക്കൽ പരീക്ഷണം നടന്നിരുന്നു. ഇതിൽ രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയിൽ മരുന്നിൻറെ വില 28218 ഡോളറാണ്. ഇന്ത്യയിലത് ഏകദേശം 24 ലക്ഷത്തോളം വരും. ശ്രദ്ധേയമായ ഫലമാണെങ്കിൽ പോലും വിലയുയർത്തുന്ന ആശങ്ക വലുതാണ്.