ശക്തി കേന്ദ്രങ്ങളിൽ ലീഡെടുത്തിട്ടും യുഡിഎഫിന് ചങ്കിടിപ്പ്; പ്രതീക്ഷിച്ചത്ര ലീഡെടുക്കാൻ കഴിയാത്തത് തിരിച്ചടിയാകുമോ?

മലപ്പുറം: കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് ലീഡ് 3000 കടന്നു. ആര്യാടന്‍ ഷൗക്കത്ത് 3810വോട്ടുകള്‍ക്ക് മുന്നില്‍ ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് കിട്ടിയില്ല.


വഴിക്കടവിലാണ് ആദ്യം വോട്ട് എണ്ണിയത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ചു. ആദ്യ അരമണിക്കൂറില്‍ 1500ലധികം വോട്ടുകളാണ് പി വി അന്‍വറിന് ലഭിച്ചത്. തുടക്കത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് 3614 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനായി 3195 വോട്ടുകളാണ് പെട്ടിയില്‍ വീണത്. എന്‍ഡിഎയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.

Previous Post Next Post