ചാലക്കുടിയില്‍ വന്‍ തീ പിടിത്തം; പെയിന്റ് കട കത്തിയമര്‍ന്നു

തൃശൂർ: തൃശൂർ ചാലക്കുടിയിൽ വൻ തീ പിടിത്തം(fire). ചാലക്കുടി നോർത്ത് ജങ്ഷനിലെ ഊക്കൻസ് പെയിന്റ് കടയിലാണ് തീപിടിത്തം ഉണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേർന്ന ഭാഗത്താണ് തീ പിടിത്തമുണ്ടായത്.


സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സ്‌റ്റോക്കിന് തീപിടിച്ച് വലിയ നിലയിൽ തീ പടരുകയായിരുന്നു. അഗ്നിശമന അംഗങ്ങൾ എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്താണ് തീ പിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.


തീ പിടിത്തത്തെ തുടർന്ന് ചാലക്കുടി നോർത്ത് ജങ്ഷനിൽ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ് ഇതിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. വിവിധ ഇടങ്ങളിൽ സ്ഥലത്തേക്ക് ഫയർ ഫോഴ്‌സ് അംഗങ്ങൾ എത്തുകയാണ്. ചാലക്കുടിയിലെ തിരക്കേറിയ ഇടമായതിനാൽ അപകട സാധ്യത ഏറെയാണ്.

Previous Post Next Post