ബാറിലെ വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; അറസ്റ്റിലായത് ഏറ്റുമാനൂർ പേരൂർ സ്വദേശി

 ഏറ്റുമാനൂർ പേരൂർ ഇൻജികാല വീട്ടിൽ മുഹമ്മദ് റാഫി 41 വയസ്സ് ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
ബാറിനുള്ളിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഉണ്ടായ വിരോധത്താൽ 11 625 തീയതി വൈകിട്ട് ഒമ്പതര മണിയോടുകൂടി തവളക്കുഴി മാളിക ബാറിന് സമീപത്ത് റോഡരികിൽ വെച്ച് പ്രതി ഏറ്റുമാനൂർ സ്വദേശി ഹരികൃഷ്ണൻ എന്ന യുവാവിനെ മർദ്ദിക്കുകയും കയ്യിൽ സൂക്ഷിച്ചിരുന്ന ഏതോ ആയുധം ഉപയോഗിച്ച് കഴുത്തിന് മുറിവേൽപ്പിക്കുകയും ആയിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരവേ ഏറ്റുമാനൂർ IP SHO അൻസിൽ A S, SI മാരായ അഖിൽദേവ്, മനോജ് കെ കെ, SCPO മാരായ ജിജോ, ജോമി, സുനിൽ കുര്യൻ, CPO മാരായ അനീഷ്‌ VK, അജിത് M വിജയൻ, അനിൽകുമാർ 
 എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് പ്രതി ഉപയോഗിച്ച് ആയുധം കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post