ആലിംഗനം ചെയ്ത് സമ്മർദ്ദം ഒഴിവാക്കാം... വെറും 600 രൂപ.. സ്ത്രീകൾക്ക് മാത്രം; എന്താണ് 'മാൻ മംസ്'

 

വ്യത്യസ്തമായ പലതരം ട്രെൻഡുകളാണ് ചൈനക്കാർ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള ഒരു ട്രെൻഡ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച ആയി മാറിയിട്ടുണ്ട്. മാനസിക സമ്മർദം കുറയ്ക്കാനായി സ്ത്രീകൾ പുരുഷന്മാരെ അഞ്ച് മിനിറ്റ് സമയത്തേക്ക് പണം നൽകി ആലിംഗനം ചെയ്യാം. ഏകദേശം 250 മുതൽ 600 രൂപയാണ് ഇതിന് ചെലവ് വരുന്നത്. ആലിംഗനം ചെയ്യാൻ ആശ്രയിക്കുന്ന ഈ പുരുഷന്മാർ അറിയപ്പെടുന്നത് മാൻ മംസ് ( man mums) എന്നാണ്. വിവിധ ഓൺലൈൻ സൈറ്റുകൾ വഴി പണം നൽകിയാണ് ഈ ആലിംഗനങ്ങൾക്കുള്ള സംവിധാനമൊരുക്കുന്നത്. അതിന് ശേഷം മാളുകൾ, സബ്‌വേ സ്റ്റേഷനുകൾ പോലുള്ള പൊതുസ്ഥലത്തുവെച്ച് മാൻ മംസിനെ ആലിംഗനം ചെയ്യാം.


ഇങ്ങനെ ചെയ്യുന്നതിലൂടെ സമ്മർദം അനുഭവപ്പെടുന്ന സന്ദർഭങ്ങളിൽ വൈകാരികമായ ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. പെരുമാറ്റം, ക്ഷമ, ശരീരഘടന, രൂപം എന്നിവ മാനദണ്ഡമാക്കി സ്ത്രീകൾക്ക് മാൻ മംമ്‌സിനെ തിരഞ്ഞെടുക്കാം. പരസ്പരം കണ്ടുമുട്ടുന്നതിന് മുൻപ് മാൻ മംസുമായി സ്ത്രീകൾക്ക് സ്വകാര്യമായി ചാറ്റ് ചെയ്യാനും അവസരമുണ്ട്. നഗരങ്ങളിൽനിന്നുള്ള സ്ത്രീകളാണ് ആലിംഗനങ്ങൾക്കായി ആൺമംമ്‌സിനെ തിരയുന്നതെന്നാണ് പല സോഷ്യൽമീഡിയ പ്ലാറ്റുഫോമുകളും പറയുന്നത്.


ഈ ട്രെൻഡിങിന്റെ മോശം വശങ്ങളും പലരും ചൂണ്ടി കാണിക്കുന്നുണ്ട്. പണം നൽകിക്കൊണ്ട് ആലിംഗനം ചെയ്യുന്നത് ചിലപ്പോൾ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമങ്ങളുണ്ടാകാൻ കാരണമാകുമെന്നും വിലയിരുത്തലുകൾ ഉണ്ട്‌. എന്തായാലും ചൈനയിൽ "മാൻ മംസി"നു ദിവസേന ആവശ്യക്കാരെറുന്നു എന്നാണ് വിലയിരുത്തൽ.

Previous Post Next Post