നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകാൻ പ്രിയങ്കഗാന്ധിയെത്തുന്നു. ജൂണ്‍ 14-16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നിലമ്ബൂരിലെത്തുക.
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായാണ് വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തുന്നത്. റോഡ് ഷോയിലും പൊതുയോഗത്തിലും എംപി പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്വന്തം മണ്ഡലമാണ് എന്ന പരിഗണയിലാണ് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക എത്തുക. അതെ ദിവസങ്ങളില്‍ തന്നെ നിലമ്ബൂരില്‍ മുഖ്യമന്ത്രിയും പ്രചാരണത്തിനായി എത്തുന്നുണ്ട്.
രണ്ട് ദിവസം പൂര്‍ണമായും ഷൗക്കത്തിനു വേണ്ടിയുള്ള പ്രചാരണത്തിന് പ്രിയങ്ക ചെലവഴിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.